ചെന്നൈ: കരൂര്‍ അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിവിധ ബെഞ്ചുകളാണ് പരിഗണിക്കുക. അപകടത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടിവികെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചാണ് പരിഗണിക്കുക. കോടതി വിധിയും പരാമര്‍ശങ്ങളും ടിവികെയ്ക്കും സര്‍ക്കാരിനും നിര്‍ണായകമാണ്.
ടിവികെ നേതാക്കളായ എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കും. അപകടത്തില്‍ വിജയിയെ പ്രതിച്ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കരൂര്‍ സന്ദര്‍ശിക്കും.
പരിപാടിയില്‍ ആസൂത്രിതമായി ചെരുപ്പേറുണ്ടായെന്നാണ് ടിവികെയുടെ പരാതി. ചെരുപ്പേറ് നടത്തിയതിനുപിന്നില്‍ ഡിഎംകെയാണെന്നാണ് ടിവികെയുടെ ആരോപണം. സെന്തില്‍ ബാലാജിയെ വിമര്‍ശിച്ചപ്പോഴാണ് ചെരുപ്പേറ് ഉണ്ടായത്. വിജയിയുടെ തലയ്ക്കു സമീപത്തുകൂടിയൊണ് ചെരുപ്പ് പോകുന്നത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അത് തട്ടിമാറ്റാന്‍ ശ്രമികുന്നു. ചെരുപ്പെറിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. 28നു വൈകിട്ടായിരുന്നു കരൂരിലെ അപകടം. റാലിയില്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ വന്നതോടെയായിരുന്നു അപകടം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറുമണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.
പരിപാടിക്കിടെ ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 41 പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതില്‍ 10 കുട്ടികളും 16 സ്ത്രീകളും 12 പുരുഷന്മാരും രണ്ടു ഗര്‍ഭിണികളും ഒരു ഒന്നരവയസുകാരനും ഉള്‍പ്പെടുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

