തദ്ദേശ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു

Update: 2020-12-27 04:54 GMT

കലബര്‍ഗി: കര്‍ണാടകയിലെ രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

6,004 ഗ്രാമപഞ്ചായത്തില്‍ 5,762 എണ്ണത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 22ാം തിയ്യതി കഴിഞ്ഞു. ഡിസംബര്‍ 30നാണ് വോട്ടെണ്ണല്‍.

ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ സെക്കുലര്‍, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പ് മല്‍സരരംഗത്തുള്ളത്.