കര്‍ണ്ണാടക എസ്ഡിപിഐ പ്രസിഡന്റിന് കാറപകടത്തില്‍ പരിക്ക്

Update: 2024-05-12 06:20 GMT

മടിക്കേരി: കര്‍ണ്ണാടക എസ്ഡിപിഐ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ മജീദിന് കാറപകടത്തില്‍ പരിക്ക്. മടിക്കേരിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. അപകടത്തില്‍ അബ്ദുല്‍ മജീദിന് നിസ്സാര പരിക്കുകളുണ്ട്. കെഎസ്ആര്‍ടിസി ബസ് ടാറ്റാഎക്‌സിയുമായി കൂട്ടിയിടിച്ച് അബ്ദുല്‍ മജീദിന്റെ കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.