കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് വമ്പിച്ച വിജയം, രണ്ടാം സ്ഥാനത്ത് ബിജെപി
ബെംഗളൂരു: കര്‍ണാടകയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി. ഭരണകക്ഷിയായ ബിജെപിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
20 ജില്ലകളിലായി 58 നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക്് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 501 എണ്ണം കോണ്‍ഗ്രസ് കരസ്ഥമാക്കി. ബിജെപി 433 സീറ്റില്‍ വിജയിച്ചു. ജനതാദള്‍ എസ് 45 സീറ്റുകള്‍ നേടി.
205 സീറ്റില്‍ സ്വതന്ത്രരും ചെറിയ പാര്‍ട്ടികളും വിജയിച്ചു.
2023 തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ശക്തമായ ജനവികാരം നിലനില്‍ക്കുന്നതിനുള്ള തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്നാണ് രാഷ്ട്രീയനീരീക്ഷകര്‍ വിലയിരുത്തുന്നത്. ന്യൂനപക്ഷ വോട്ടുകളും ഏകീകരിക്കപ്പെട്ടു.
മുഖ്യമന്ത്രിയുടെ നഗരമായി അറിയപ്പെടുന്ന ബന്‍കാപൂര്‍ മുനിസിപ്പല്‍ കൗണ്‍സിലും തൊട്ടടുത്ത ഗുട്ടല്‍ ടൗണ്‍ പഞ്ചായത്തും ഷിഗ്ഗാവും കോണ്‍ഗ്രസ് നേടി.
മന്ത്രിമാരുടെ നിയോജകമണ്ഡലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും ബിജെപിയെ കൈവിട്ടു.