കര്‍ണാടക കോണ്‍ഗ്രസ് നേതാവ് പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നു

Update: 2022-05-08 02:19 GMT

ബെംഗളൂരു: രാജിവച്ച് തൊട്ടടുത്ത ദിവസം മുന്‍ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിപ്രവേശം.

മുന്‍ മന്ത്രിയും എംഎല്‍എയുമായ മധ്വരാജ് കോണ്‍ഗ്രസ്സില്‍നിന്ന് കഴിഞ്ഞ ദിവസമാണ് രാജിവച്ചത്.

കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം സ്വീകരിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കാനും തീരുമാനിച്ചതായി മധ്വരാജ് കെപിസിസി പ്രസിഡന്റ് ശിവകുമാറിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.

'കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം എനിക്ക് ഒരു മോശം അനുഭവമായിരുന്നു. അതന്നെ ശ്രാസംമുട്ടിക്കുന്നു. അതിന്റെ വസ്തുതകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മറ്റ് പാര്‍ട്ടി നേതാക്കളെയും അറിയിച്ചിരുന്നു- രാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം വിശ്വേശ തീര്‍ത്ഥ സ്വാമിജിയെ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രമോദ് മധ്വരാജ് പ്രശംസിച്ചിരുന്നു.

Tags: