ബംഗളൂരു: കര്‍ണാടകയില്‍ 6317 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,33,283 ആയി ഉയര്‍ന്നു. 7071 പേര്‍ രോഗമുക്തി നേടി. 115 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ 80,643 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 1,48,562 പേര്‍ രോഗമുക്തി നേടി. 4,062 പേര്‍ ഇതുവരെ മരിച്ചു.
തമിഴ്നാട്ടില്‍ ഇന്നലെ പുതിയതായി 5890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 120 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3,43,945 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,83,937 പേര്‍ രോഗമുക്തി നേടി. 54,122 പേരാണ് ചികില്‍സയിലുള്ളത്. 5,886 പേര്‍ ഇതുവരെ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.