കര്‍ണാടകയില്‍ പുതുതായി 1,321 പേര്‍ക്ക് കൊവിഡ്; 889 പേര്‍ രോഗമുക്തി

Update: 2020-12-06 18:23 GMT

ബെംഗളൂരു: കര്‍ണാടകയില്‍ 1,321 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 733 കേസുകള്‍ ബെംഗളൂരുവിസാണ് റിപോര്‍ട്ട് ചയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 889 പേര്‍ രോഗമുക്തി നേടി. 10 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യ്തു. സംസ്ഥാനത്ത് ആകെ 8,93,006 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 8,55,750 പേര്‍ രോഗമുക്തി നേടി. 11,856 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഇതിനോടകം ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് നിലവില്‍ 25,381 സജീവ കേസുകളാണുള്ളത്.