ചാമരാജനഗറിലെ കടുവസങ്കേതത്തില്‍ വീണ്ടും കരിമ്പുലിയെ കണ്ടെത്തി

Update: 2022-05-22 09:53 GMT

മൈസൂരു: കര്‍ണാടകത്തിലെ ചാമരാജനഗറിലുള്ള ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്ര (ബി.ആര്‍.ടി.) കടുവസങ്കേതത്തില്‍ വീണ്ടും കരിമ്പുലിയുടെ സാന്നിധ്യം. രണ്ടുവര്‍ഷത്തിനുശേഷമാണ് ഇവിടെ കരിമ്പുലിയെ കണ്ടെത്തിയത്. വന്യജീവിസംരക്ഷണ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കാമറയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്. ഏകദേശം ആറുവയസ്സുള്ള പുലിയാണിതെന്ന് വന്യജീവിസംരക്ഷണപ്രവര്‍ത്തകര്‍ പറഞ്ഞു.

2020 ഓഗസ്റ്റിലാണ് ബിആര്‍ടി കടുവസങ്കേതത്തില്‍ ആദ്യം കരിമ്പുലിയെ കണ്ടെത്തിയത്. അതേവര്‍ഷം ഡിസംബറില്‍ ബിആര്‍ടി കടുവസങ്കേതത്തിനുസമീപത്തെ മാലെ മഹാദേശ്വര മല വന്യജീവി സങ്കേതത്തിലും കരിമ്പുലിയെ കണ്ടെത്തി.

ബിആര്‍ടിക്ക് പുറമേ കര്‍ണാടകത്തിലെ ബന്ദിപ്പുര്‍, നാഗര്‍ഹോളെ, ഭദ്ര, കാളി എന്നീ കടുവസങ്കേതങ്ങളിലും കരിമ്പുലിയുടെ സാന്നിധ്യമുണ്ട്. കാളിയിലാണ് ഇവ ഏറ്റവുമധികമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Tags: