കരിപ്പൂര്‍ വിമാനദുരന്തം: ഹൈക്കോടതിയിലെ പൊതുതാല്‍പ്പര്യ ഹരജി കരിപ്പൂര്‍ വിമാനത്താവളം പൂട്ടിക്കാനെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം

Update: 2020-08-16 13:49 GMT

കോഴിക്കോട്: കരിപ്പൂരിനെ അടച്ചുപൂട്ടാനായി കേരള ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി  അതേ നാണയത്തില്‍ നേരിടുമെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം. പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ മുഹമ്മദ്ഷായാണ് എം.ഡി.എഫിനു വേണ്ടി കേസ് വാദിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളം ഒരു മണിക്കൂര്‍ പോലും അടച്ചു പൂട്ടിക്കുവാന്‍ അനുവദിക്കില്ലെന്നും കരിപ്പൂര്‍ വിമാനത്താവള വിരുദ്ധ ലോബിയുടെ വ്യാജപ്രചാരണങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കുമെന്നും പ്രസിഡന്റ് കെ എം ബഷീര്‍ പറഞ്ഞു.

വലിയ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചെത്തിക്കുമെന്നും വ്യാജമായ കണക്കുകളും ഇല്ലാത്ത റബ്ബര്‍ ഡിപ്പോസിറ്റിന്റെയും പേരു പറഞ്ഞ് കരിപ്പൂരിനെതിരെ ചാനല്‍യുദ്ധം നടത്തുന്നവരുടെ അജണ്ട കരിപ്പൂര്‍ വിരുദ്ധ മാഫിയയുടെ നടക്കാത്ത സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകനായ യശ്വന്ത് ഷെണോയിയാണ് കരിപ്പൂര്‍ ദുരന്തത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

Tags:    

Similar News