കരിപ്പുര്‍ വിമാനാപകടം; നഷ്ടപരിഹാര നടപടികള്‍ എളുപ്പത്തിലാക്കാന്‍ ഏകജാലക സംവിധാനം നടപ്പാക്കണം: ഉമ്മന്‍ചാണ്ടി
കോഴിക്കോട്: വിമാനാപകട ദുരന്തത്തില്‍പ്പെട്ടവരുടെ നഷ്ടപരിഹാര നടപടികള്‍ സുതാര്യവും വേഗത്തിലുമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിനായി ഏകജാലക സംവ്വിധാനം ഏര്‍പ്പെടുത്തണമെന്ന എം. ഡി. എഫ് ആവശ്യം സംസ്ഥാന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. മലബാര്‍ ഡവലപമെന്റ് ഫോറം നടത്തിയ സാന്ത്വനം വെബിനാര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടം കഴിഞ്ഞ് 70 ദിവസം പിന്നിട്ടിട്ടും അര്‍ഹതപ്പെട്ട പ്രാഥമിക നഷ്ടപരിഹാരങ്ങള്‍ പുര്‍ണ്ണമായും കിട്ടിയില്ലന്നും അത്യാവശ്യ രേഖകള്‍ തയ്യാറായി കിട്ടാന്‍ പോലും കാലതാമസം നേരിടുന്നുവെന്നും അപകടത്തില്‍ പരിക്കു പറ്റിയവരും മരണപ്പെട്ടവരുടെ ബന്ധുക്കളും പരാതി ബോധിപ്പിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ ഞാന്‍ സജീവമായി ഇടപെടുമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കിയത്. തുടര്‍ ചികിത്സ ക്കടക്കം വലിയ സാമ്പത്തിക ആവശ്യം ഓരോരുത്തര്‍ക്കും നിലനില്‍ക്കെ പരിക്കുപറ്റിയവര്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ധനസഹായം പോലും നേരാവണ്ണം ലഭിച്ചിട്ടില്ല. ഇവ ലഭിക്കാന്‍ ഇടപെടാമെന്നും എയര്‍ ഇന്ത്യയുമായും കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമായും, മന്ത്രിയുമായും സംസാരിക്കാമെന്നും ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി.
മരണപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം രേഖകളില്‍പോലും തെറ്റുകള്‍ സംഭവിച്ചത് തിരുത്തിക്കിട്ടാന്‍ സര്‍ക്കാര്‍ ഒഫീസുകള്‍ കയറിയിറങ്ങുകയാണ് പലരും. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനാണ് ഏകജാലക സംവ്വിധാനം ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. അപകടത്തില്‍ പരിക്കു പറ്റിയവരും മരണപ്പെട്ടവരുടെ ബന്ധുക്കളെയും അണിനിരത്തിക്കൊണ്ട് എം ഡി എഫ് ആരംഭിച്ച കരിപ്പുര്‍ വിമാനാപകട ആക്ഷന്‍ കൗണ്‍സിലാണ് സാന്ത്വനം പ്രോഗ്രാം നടത്തിയത്.
ജീവിതത്തിലുണ്ടാവുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള കരുത്താര്‍ജ്ജിക്കുക എന്നത് മനഷ്യരുടെ പ്രത്യേകതയാണന്നും വിഴ്ച്ചകള്‍ താല്‍കാലികമാണന്നും അതിനാല്‍ തന്നെ ജീവിതത്തിലേക്കുള്ള തിരിച്ചു പോക്ക് അനായസമാണന്നും എം ഡി എഫ് വെബ്നാറില്‍ സാന്ത്വന ഭാഷണം നടത്തിയ പ്രശസ്ത മോട്ടിവേറ്ററും മെജീഷ്യനുമായ പ്രൊഫസര്‍ മുതുകാട് പറഞ്ഞു. പലവിധ പ്രയാസങ്ങള്‍കൊണ്ട് തളര്‍ന്നുപോയ അപകടത്തില്‍പ്പെട്ടവരെ സ്നേഹ വാക്കുകള്‍കൊണ്ട് ജീവിത്തിലേക്ക് കൈപിടിച്ച് നടത്തിക്കാന്‍ പ്രാപ്തമാക്കി മുതുകാടിന്റെ സാമീപ്യം. എം.ഡി.ഫ് അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ നസീര്‍ ആദ്യക്ഷനായ വെബ്നാറില്‍ എം.ഡി എഫ് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ആഷിക്ക് പെരുമ്പാള്‍ ,ലീഗല്‍ സെല്‍ കണ്‍വീനര്‍ ഡോ.സജാദ് എന്നിവര്‍ കഴിഞ്ഞ എഴുപത് ദിവസമായി മരണപ്പെട്ടവരുടെ ആശ്രിതരും മറ്റ് യാത്രക്കാരും അനുഭവിച്ച വേദനകള്‍ പങ്കുവെച്ചത് ചടങ്ങില്‍ നോവു പടര്‍ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പലഭാഗത്തുനിന്നും ഉണ്ടായ പ്രയാസങ്ങളില്‍ സാന്ത്വനമായി തോള്‍ ചേര്‍ന്നു നിന്ന എം ഡി എഫ് പ്രവര്‍ത്തകരുടെ സേവനത്തെ അവര്‍ വാക്കുകള്‍കൊണ്ട് അടയാളപ്പെടുത്തി. എം.ഡി ഫ് പ്രസിഡന്റ് എസ് എ അബുബക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.ഡി.എഫ് രക്ഷാധികാരി ഗുലാം ഹുസൈന്‍ കൊളക്കാടന്‍,അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ സഹദ് പുറക്കാട്,ഹാരിസ് കോസ്മോസ്, മുഹമ്മദ് അന്‍സാരി കണ്ണൂര്‍, ആക്ഷന്‍ കൗണ്‍സില്‍ അംഗം മന്‍സൂര്‍ ഒ.കെ ബേപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.
കരിപ്പൂര്‍ വിമാന അപകടത്തില്‍ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും , പരിേക്കേറ്റവരും കൂടാെതെ അമേരിക്കയില്‍ നിന്നും ഫോമ നേതാവ് ജോസ് മണക്കാട് (ചിക്കാഗോ), സഊദി കെഎം.സി.സി നേതാവ് അഷ്‌റഫ് വെങ്ങാട് (റിയാദ്), സഹല്‍ പുറക്കാട്, പി.എ.ആസാദ്, ബീന നാരായണന്‍ , കെ സുമ രാജേഷ്,ചാപ്റ്റര്‍ പ്രതിനിധികളായ,വി.കെ റഫിഖ് ഹസ്സന്‍ വെട്ടത്തൂര്‍,(റിയാദ്) സലാഹ് കാരടന്‍ ,(ജിദ്ദ) അബ്ദുല്‍ ജമാല്‍ (ദമാം)അച്ചു കോട്ടക്കല്‍ (ഖത്തര്‍)കൃഷ്ണന്‍ കടലുണ്ടി (കുവൈത്ത്)സാലിഹ് പയ്യോളി(ബഹറൈന്‍ )ഫൈസല്‍ കണ്ണോത്ത് (ദുബൈ), ലഷ്മണന്‍ വടകര (ഷാര്‍ജ) ബഷീര്‍ അബുബക്കര്‍ (അബുദാബി0 ഫൈസല്‍ കല്പക (ഫുജൈറ)വാഹിദ് പേരാമ്പ്ര (കാനഡ)ബിജു സക്കറിയ (അസ്ട്രേലിയ) ആബിദ് (അടിവാരം മലഷ്യ) തുടങ്ങി നൂറുക്കണക്കിനു വിവിധ രാജ്യങ്ങളിലെ പ്രവാസി നേതാക്കള്‍ സംബന്ധിച്ചു.എം.ഡി ഫ് ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി മോഡറേറ്ററായിരുന്നു.ട്രഷറര്‍ വി.പി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

