കരിപ്പൂര്‍ വിമാനാപകടം: ലഗേജുകളുടെ കണക്കെടുപ്പ് അടുത്ത ആഴ്ച മുതല്‍

Update: 2020-08-09 15:16 GMT

കോഴിക്കോട്: കരിപ്പൂരില്‍ വിമാനാപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിന് അന്താരാഷ്ട്രഏജന്‍സിയുടെ സഹായം തേടാന്‍ തീരുമാനം. അപകടത്തില്‍ പെട്ട വിമാനം ഇന്ന് ഡിസിജിഎ, എയര്‍പോര്‍ട്ട് അതോറിറ്റി, എയര്‍ ഇന്ത്യ തുടങ്ങിയവയുടെ സംയുക്ത സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പുറമെയാണ് മൊത്തം കണക്കെടുപ്പിനു വേണ്ടി അന്താരാഷ്ട്ര ഏജന്‍സിയുടെ സഹായം തേടുന്നത്.

അതേസമയം വിമാനത്തില്‍ കൊണ്ടുവന്നിരുന്ന ലഗേജുകളുടെയും മറ്റും പട്ടിക ഇതുവരെയും തയ്യാറാക്കിയിട്ടില്ല. അത് അടുത്ത ആഴ്ചമുതല്‍ മാത്രമേ തയ്യാറാക്കിത്തുടങ്ങൂ എന്ന് എയര്‍ ഇന്ത്യയുടെ കോഴിക്കോട് വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു. പട്ടിക തയ്യാറായാല്‍ അത്തരം വിവരങ്ങള്‍ അടുത്ത ആഴ്ചയോടെ മാധ്യമങ്ങള്‍ വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയും പ്രസിദ്ധപ്പെടുത്തും. 

Similar News