കരിപ്പൂര്‍ വിമാന ദുരന്തം: പൈലറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ആരോപണം നിഷേധിച്ച് ഡിജിസിഎ

Update: 2020-08-17 16:29 GMT

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന അപകടത്തില്‍ പൈലറ്റിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ശരിയല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ആവിയേഷന്‍(ഡിജിസിഎ). കേരളത്തില്‍ നിന്നുള്ള എം പിമാരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം പൂര്‍ത്തിയാക്കാതെ വിലയിരുത്തല്‍ നടത്താന്‍ കഴിയില്ലെന്ന് വ്യോമയാന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഡിജിസിഎ പ്രതിനിധി വ്യക്തമാക്കി. സമിതിയില്‍ കേരളത്തില്‍നിന്നുള്ള കെ. മുരളീധരന്‍, ആന്റോ ആന്റണി എന്നിവരാണ് വിഷയം ഉന്നയിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കണമെന്ന് കേരളത്തില്‍നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തില്‍ അഞ്ച് മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉയര്‍ത്തണം. പരിക്കേറ്റവരുടെ ചികില്‍സാ ചിലവ് വ്യോമയാന മന്ത്രാലയം വഹിക്കണം. അപകടത്തേക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് റിപോര്‍ട്ട് സമര്‍പ്പിക്കുക-തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.  

Tags: