കരിപ്പൂര്‍ വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവും സ്വര്‍ണവും പിടികൂടി
കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കഞ്ചാവും കസ്റ്റംസ് പിടികൂടി. 800 ഗ്രാം സ്വര്‍ണവും 5 കിലോഗ്രാം കഞ്ചാവുമാണ് കസ്റ്റംസും സിഐഎസ്എഫ് വിഭാഗവും ചേര്‍ന്ന് പിടികൂടിയത്.
സംഭവത്തില്‍ ഷാര്‍ജയിലേക്കുളള യാത്രക്കാരനായ മറ്റത്തൂര്‍ കുരുണിയന്‍ അല്‍ അമീനെ (22)അറസ്റ്റ് ചെയ്തു. എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ഉദ്ദേശ്യം.
കഞ്ചാവ് അഞ്ച് പാക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നത്. അതിനുവേണ്ടി ബാഗില്‍ കൃത്രിമ അറയും ഉണ്ടാക്കിയിരുന്നു. എക്‌സ്‌റേ പരിശോധന ഒഴിവാക്കാന്‍ സംവിധാനമൊരുക്കിയിരുന്നു.
സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരായ രാജേന്ദ്രപ്രസാദ്, പി പി ജിതിന്‍, കെ സിജില്‍, മിന്‍ഹാജ്ഘാന്‍, എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.