ഫുജൈറ ഹോളി ഖുര്‍ആന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം കാന്തപുരത്തിന്

Update: 2021-05-04 15:38 GMT

ഫുജൈറ: ഫുജൈറ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫുജൈറ ഹോളി ഖുര്‍ആന്‍ പാരായണ പരിപാടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ 2021ലെ ഫുജൈറ ഹോളി ഖുര്‍ആന്‍ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വ പുരസ്‌കാരം കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക്. ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ശര്‍ഖിയുടെ കാര്‍മികത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫുജൈറ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍.

വിദ്യാഭ്യാസ, സമാധാന, ജീവകാരുണ്യ മേഖലകളില്‍ ഇന്ത്യ- യു എ ഇ സൗഹാര്‍ദം സജീവമാക്കുന്നതില്‍ കഴിഞ്ഞ 50 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഫുജൈറ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഖാലിദ് അല്‍ ദന്‍ഹാനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

രാത്രി 9 മണിക്ക് സെന്റര്‍ ആസ്ഥാനത്തു നടക്കുന്ന സമാപന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Tags:    

Similar News