കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു

Update: 2021-10-06 12:15 GMT

ദുബയ്: പ്രമുഖ മതപണ്ഡിതനും ജാമിഅഃ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ദുബയ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. യുഎഇയും ജാമിഅഃ മര്‍കസും തമ്മില്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.


വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍.




Tags:    

Similar News