കാന്‍പൂര്‍: യുപിയിലെ കാന്‍പൂര്‍ ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു.
ചൊവ്വാഴ്ച 8.30ഓടെയാണ് ഹോസ്റ്റല്‍ മുറി തുറക്കുന്നില്ലെന്ന കാര്യം സുരക്ഷാജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. കതക് പൊളിച്ചാണ് പിന്നീട് മുറി തുറന്നത്. മുറിയിലെ ഫാനില്‍ തൂങ്ങിയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.
മരിച്ച വിദ്യാര്‍ത്ഥിയുടെ പേര് പ്രശാന്ത് സിങ്ങ് എന്നാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വൈകീട്ട് ഫോറന്‍സിക് ടീം എത്തിയശേഷം പരിശോധന നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ആത്മഹത്യയുടെ കാരണം ഇതുവരെയും വ്യക്തമല്ല.
മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലാണ് പ്രകാശ് സിങ് പഠിക്കുന്നത്. 2019ല്‍ ബിരുദാനന്തരബിരുദത്തിനും 2021ല്‍ പിഎച്ച്ഡി പ്രോഗ്രാമിലും രജിസ്റ്റര്‍ ചെയ്തു.
നഷ്ടപ്പെട്ടത് മിടുക്കനായ വിദ്യാര്‍ത്ഥിയെയാണെന്ന് ഐഐടി കാന്‍പൂര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.