കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പിന്‍വാതില്‍ നിയമനം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറുടെ വീട് ഉപരോധിച്ചു

Update: 2021-11-18 09:46 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വീട് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറുടെ വീടിന്റെ ഗെയിറ്റ് പൂട്ടിയതിന് ശേഷം മുദ്രാവാക്യം വിളിച്ച് വൈസ് ചാന്‍സിലറുടെ വഴി തടയുകയായിരുന്നു. 

വിവരം അറിഞ്ഞെത്തിയ പോലിസ് സമരക്കാരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ഉപരോധസമരം ശക്തമാക്കി. ഇതോടെ സുധീപ് ജെയിംസിനെയും രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ഇമ്രാന്‍ എന്നിവരെയും പോലിസ് കസ്റ്റഡിയിലെടുത്തു. അതിനുശേഷമാണ് വൈസ് ചാന്‍സിലര്‍ക്ക് പുറത്തേക്ക് പോകാനായത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസതികയില്‍ നിയമിക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധ സമരം.

കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയെ സിപിഎം പഠന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിന് നേതൃത്വം കൊടുക്കുന്ന വൈസ് ചാന്‍സിലര്‍ ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഭാരവാഹികളായ കെ കമല്‍ജിത്ത് സമര സമ്മേളനം ഉത്ഘടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാന്‍, റോബോര്‍ട്ട് വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, പി ഇമ്രാന്‍, അതുല്‍ വി കെ, വരുണ്‍ എം കെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത്, മുഹ്‌സിന്‍ കീഴ്ത്തള്ളി അക്ഷയ് കോവിലകം, വരുണ്‍ സി വി, അജിത്ത് പുഴാതി, സജേഷ് നാറാത്ത്, ലൗജിത് കുന്നുംകൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News