ദുബയ്: കണ്ണൂര്‍ സ്വദേശിയായ വ്യവസായ പ്രമുഖന്‍ ദുബയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. വളപട്ടണം മന്ന പാലസിലെ അഭിജിത്ത് (56)ആണ് മരിച്ചത്. ദുബയില്‍ സ്‌പെയ്‌സ് മാക്‌സ് എന്ന പേരില്‍ ഒരു കമ്പനി നടത്തിവരികയായിരുന്നു. പനങ്കാവ്, 'ശ്രീനിധി'യിലെ പത്മനാഭന്‍ നായരുടെയും നന്ദിനിയുടെയും മകനാണ്.
ഭാര്യ: ബിന്ദു, മക്കള്‍: അമര്‍( വ്യവസായി, ദുബയ്), ലക്ഷ്മി (വിദ്യാത്ഥിനി), സഹോദരങ്ങള്‍: അനില്‍ (ദുബയ്), അജീഷ് (ബംഗളൂരു)