ഇരിട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Update: 2022-06-26 18:22 GMT

ഇരിട്ടി: ജബ്ബാര്‍ക്കടവില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പേരാവൂര്‍ മണ്ഡലത്തിലെ ചാക്കാട് സ്വദേശി പുതിയപുരയില്‍ ഷുഹൈല്‍ (28) ആണ് മരിച്ചത്.

ബസ്സും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ശുഹൈബ്, കല്ലുമുട്ടി സ്വദേശി റജീസ് എന്നിവരെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: