കണ്ണൂര്‍: വിമാനത്തിലെ ഗാര്‍ബേജ് ബോക്‌സില്‍ നിന്ന് സ്വര്‍ണമിശ്രിതം കണ്ടെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ അബൂദബി വിമാനത്തില്‍ നിന്ന് സ്വര്‍ണമിശ്രിതം കണ്ടെത്തി. മാലിന്യങ്ങള്‍ക്കിടിയില്‍ നിന്ന് വിമാന ജീവനക്കാരാണ് 90 ലക്ഷം വിലവരുന്ന 1887 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. എയര്‍ ഇന്റലിജന്‍സിന്റെ എയര്‍ കസ്റ്റംസ് വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കസ്റ്റംസ് സൂപ്രണ്ട് ബേബി വി പി, എന്‍ സി പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, സോനിത് റാണ, ഗുര്‍മീത് സിങ്, ഹവില്‍ദാര്‍ സി വി ശശീന്ദ്രന്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.