മേയര്‍ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്ത് നിരോധനാജ്ഞ

Update: 2020-07-07 18:36 GMT

കണ്ണൂര്‍: ബുധനാഴ്ച മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവും വരെയാണ് നിരോധനാജ്ഞ. പൊതുയോഗം, പ്രകടനം, സ്വീകരണം തുടങ്ങിയവയൊക്കെ നിരോധിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകാളിന്റെ ഭാഗമാണ് നടപടിയെന്നാണ് കലക്ടര്‍ നല്‍കുന്ന വിശദീകരണം.

കലക്ട്രേറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയില്‍ എസ്.ഡി.പി.ഐ പ്രതിഷേധിച്ചു. ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്തി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മേയറെയും ഡെപ്യൂട്ടി മേയറെയും നിരവധി തവണ മാറ്റിയ കണ്ണൂര്‍ കോര്‍പറേഷന്‍ നടപടിക്കെതിരേ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എസ്ഡിപിഐ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ഇതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ നിരോധനാജ്ഞയുമായി കലക്ടര്‍ രംഗത്തുവന്നിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു.

Similar News