കണ്ണൂര്‍ നാറാത്ത് ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

Update: 2022-04-05 14:38 GMT

നാറാത്ത്: നാറാത്ത് ബസാറിനടുത്ത് ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. അഞ്ചാം പീടിക സ്വദേശി അശ്‌റഫ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ കാട്ടാമ്പള്ളി ഭാഗത്ത് നിന്നു വരികയായിരുന്ന സ്‌ക്കൂട്ടിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്.

നാറാത്ത് റോഡ് സൈഡിലുളള വീട്ടിലേക്ക് തിരിയുന്നതിനിടെയാണ് അപകടം.

സാരമായി പരിക്കേറ്റ് കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.

ഭാര്യ: പച്ചിരിയന്റകത്ത് സീനത്ത്. മക്കള്‍: അഫ്‌സല്‍(ഗള്‍ഫ്), അഫ്‌സീന. അഥീന. മരുമക്കള്‍: ഷാനി ഫ, സിറാജ് (മൊബൈല്‍ ഷോപ്പ്, സിറ്റി സെന്റര്‍ കണ്ണൂര്‍ ), ഫാസില്‍.