ഡല്‍ഹിയില്‍ സഹായവുമായി കണ്ണന്‍ ഗോപിനാഥനും

ഹര്‍ഷ് മന്ദര്‍ സാറിനും സംഘത്തിനുമൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Update: 2020-02-28 13:48 GMT

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ആസൂത്രിത കലാപത്തില്‍ കത്തിയെരിഞ്ഞ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്‍ ഐ.പി.എസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥനും. കഴിഞ്ഞ ദിവസം മുതല്‍ ഡല്‍ഹിയിലുണ്ടെന്നും ഹര്‍ഷ് മന്ദര്‍ സാറിനും സംഘത്തിനുമൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിരക്കിലാണെന്നും രാത്രി വൈകിയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റിലുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് രാജിവെച്ചത്. 

Tags:    

Similar News