കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു

Update: 2021-10-29 09:12 GMT

ബെംഗളൂരു: കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 46 വയസ്സായിരുന്നു. കന്നഡ സിനിമാരംഗത്തെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലുള്ള നടനാണ്. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതായിരുന്നു.

കന്നഡ നടന്‍ രാജ്കുമാറിന്റെ മകനാണ്.

മുപ്പതോളം സിനിമകളില്‍ നായകനായി അഭിനയിച്ചു. 1985ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.

Tags: