ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ താമസിച്ചത് കനിക താമസിച്ച ഹോട്ടലില്‍; താരങ്ങള്‍ നിരീക്ഷണത്തില്‍

Update: 2020-03-22 15:14 GMT

ന്യൂഡല്‍ഹി: കൊറോണാ ബാധ സ്ഥിരീകരിച്ച ഇന്ത്യന്‍ ഗായിക കനികയും ഇന്ത്യന്‍ പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമും താമസിച്ചത് ഒരേ ഹോട്ടലില്‍. മൂന്ന് ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമും ബ്രിട്ടണില്‍ നിന്നും ലഖ്‌നൗവിലെത്തിയ കനികയും താമസിച്ചത് ഒരേ ഹോട്ടലില്‍ ആണെന്നാണ് കണ്ടെത്തിയത്. ഗായികയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നിരീക്ഷണത്തിലായി. കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ഏകദിന പരമ്പര ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. മാര്‍ച്ച് 11 മുതലാണ് ദക്ഷിണാഫ്രിക്കന്‍ ടീമും ഗായികയും ഒരേ ഹോട്ടലില്‍ കഴിഞ്ഞത്. എന്നാല്‍ ഇവര്‍ പരസ്പരം കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കനിക എയര്‍പോര്‍ട്ട് മുതല്‍ ഹോട്ടല്‍ വരെ 1500 ഓളം പേരെ നേരില്‍ കണ്ടെന്നും ഹസ്തദാനം നടത്തിയെന്നും കണ്ടെത്തിയിരുന്നു.


Tags:    

Similar News