കര്‍ണാടകയില്‍ ഇന്ന് 3,691 പേര്‍ക്ക് കൊവിഡ്

Update: 2020-10-27 17:13 GMT

ബംഗളൂരു: കര്‍ണാടകയില്‍ 3,691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7,740 പേര്‍ രോഗമുക്തരായി, 44 പേര്‍ മരിക്കുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ എട്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 7,27,298 പേര്‍ രോഗമുക്തിനേടി. 10,991 പേര്‍ മരിച്ചു. സജീവ കേസുകള്‍ 71,330. അതിനിടയില്‍

രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,46,429 ആയി. ഇന്നലെ 488 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,19,502 പേര്‍ ഇത് വരെ രോഗം ബാധിച്ച് മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

ഇന്നലെ 63,842 പേര്‍ കൂടി രോഗമുക്തി നേടിയെന്നാണ് റിപോര്‍ട്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവില്‍ 6,25,857 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സിയില്‍ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്.