അന്വേഷിച്ച് കണ്ടത്തേണ്ടതായി ഒന്നുമില്ലല്ലോ?; ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍

പാര്‍ട്ടി സെക്രട്ടറി ഡി രാജയ്‌ക്കെതിരായ കാനത്തിന്റെ നിലപാടില്‍ വിയോജിപ്പ് പ്രകടപ്പിച്ച് കെഇ ഇസ്മാഈല്‍ കത്തയച്ചു എന്നത്, പ്രചരണം മാത്രമാണെന്നും അത്തരത്തിലൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും കാനം പറഞ്ഞു.

Update: 2021-09-13 09:57 GMT

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയ പരാമര്‍ശത്തില്‍ അന്വേഷിച്ച് കണ്ടത്തേണ്ടതായി ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞതിനേക്കാള്‍ കടുപ്പിച്ച് താന്‍ പറയണോ എന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

ബിഷപ്പിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി രാജയുടെ പരാമര്‍ശത്തില്‍, പാര്‍ട്ടി ചെയര്‍മാനെ വരെ വിമര്‍ശിച്ചിട്ടുളള പാര്‍ട്ടിയാണ് സിപിഐ എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടപ്പിച്ച് കെ ഇ ഇസ്മാഈല്‍ കത്തയച്ചു എന്നത്, വെറും പ്രചരണം മാത്രമാണ്. കത്തയ്ക്കാനാണ് ഇവിടെ പോസ്‌റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലൊരു കത്ത്് തനിക്ക് ലഭിച്ചിട്ടില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News