ഉദ്യോഗസ്ഥര്‍ നിലപാട് എടുക്കുന്നത് ശരിയല്ല; മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി നല്‍കിയത് ഗൗരവതരമെന്നും കാനം രാജേന്ദ്രന്‍

Update: 2021-11-07 11:14 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് ഗൗരവതരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തണം. ഉദ്യോഗസ്ഥര്‍ മാത്രം നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, സംഭവം വിവാദമായതോടെ, മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചുവെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

അസാധാരണ നടപടിയാണുണ്ടായത്. ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ വീഴ്ചയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.


Tags: