മീഡിയവണ്‍ പ്രക്ഷേപണം തടഞ്ഞത് മാധ്യമസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി: കാനം രാജേന്ദ്രന്‍

Update: 2022-01-31 11:21 GMT

തിരുവനന്തപുരം: മീഡിയവണ്‍ വാര്‍ത്താചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവയ്പ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കനത്ത വെല്ലുവിളിയാണിത്. കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും അതിന്റെ മറവില്‍ ഒരു ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്ത നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത്തരം മാധ്യമ സ്വാതന്ത്ര്യ വിരുദ്ധ നടപടികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കാനം രാജേന്ദ്രന്‍ പൊതു സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

Tags: