ഡല്‍ഹിയില്‍ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിന് നേരെ ആക്രമണം

Update: 2024-05-18 05:54 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിനു നേരെ ആക്രമണം. മാലയിടാനെന്ന വ്യാജേനയെത്തിയ ചില യുവാക്കള്‍ ആക്രമിക്കുകയും മഷി ഒഴിക്കുകയുമായിരുന്നു. എഎപി കൗണ്‍സിലര്‍ ഛായ ശര്‍മയുടെ നന്ദ് നഗറിലെ ഓഫിസില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ യുവാവിനെ പിടികൂടി മര്‍ദ്ദിച്ചു. ഏഴോ എട്ടോ പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ന്യൂ ഉസ്മാന്‍പൂര്‍ പ്രദേശത്ത് നടന്ന ആക്രമണത്തിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിനെതിരെ സംസാരിച്ചതിനാലാണ് തങ്ങള്‍ ആക്രമിച്ചതെന്നാണ് അക്രമികളുടെ അവകാശവാദം. ആക്രമണത്തില്‍ മൂന്നോ നാലോ സ്ത്രീകള്‍ക്ക് പരിക്കേറ്റതായും ഒരു വനിതാ മാധ്യമപ്രവര്‍ത്തക അഴുക്കുചാലില്‍ വീണതായും റിപോര്‍ട്ടുണ്ട്.

Tags: