കല്‍പ്പകഞ്ചേരി പീഡനം: മുഖ്യപ്രതികള്‍ അറസ്റ്റില്‍

Update: 2021-03-18 17:12 GMT

പുത്തനത്താണി: കല്‍പകഞ്ചേരിയില്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. പൂന്തോട്ടപടി സ്വദേശികളായ ആറ്റുംപുറത്ത് മുഹമ്മദ് ഇഖ്ബാല്‍ (27), പരപ്പില്‍ മുഹമ്മദ് ആശിഖ് (28) എന്നിവരാണ് അറസ്റ്റിലായത്. കേസെടുത്ത വിവരം അറിഞ്ഞ ഉടനെ പ്രതികള്‍ ബാംഗ്ലൂര്‍, ചെന്നൈ വഴി ദുബൈയിലേക്ക് കടന്നിരുന്നു.

വിദേശത്തായിരുന്ന പ്രതികളെ മലയാളി സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ നാട്ടിലെത്തിച്ച് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കല്‍പകഞ്ചേരി സി.ഐ എം.ബി റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Tags:    

Similar News