കാളി പരാമര്‍ശം: മഹുവ മോയിത്രയും പാര്‍ട്ടിയും രണ്ട് തട്ടില്‍

Update: 2022-07-07 14:27 GMT

ന്യൂഡല്‍ഹി: പുകവലിക്കുന്ന കാളിയുടെ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനവും കേസും നേരിടുന്ന ലീന മണിമേഖലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ത്രിണമൂല്‍ എംപി മഹുവ മോയിത്രയുടെ നടപടിയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ നീരസം. മമതാ ബാനര്‍ജി അടക്കമുള്ളവര്‍ മഹുവ മോയിത്രയുടെ നിലപാടിനെ തളളിയിരിക്കുകയാണ്. ജനങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ നാമത് തിരുത്തണമെന്നാണ് മമത ഇന്ന് കൊല്‍ക്കത്തില്‍ നടന്ന യോഗത്തില്‍ പറഞ്ഞത്.

കാളിയെ ഒരേ രീതിയിലല്ല ആരാധിക്കുന്നതെന്നും വിവിധ ആരാധനാരീതികള്‍ പലയിടങ്ങളിലുമുണ്ടെന്നാണ് മോയിത്ര ചൂണ്ടിക്കാട്ടിയത്. പുകവലിക്കുന്ന, മദ്യംകുടിക്കുന്ന കാളിയെ രാജ്യത്തിന്റെ പലയിടങ്ങളിലും കാണാം. അതുകൊണ്ട് ലീന മണിമേഖലയുടെ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രശ്‌നമില്ലെന്നായിരുന്നു മോയിത്രയുടെ പ്രതികരണം.

ഇത് വ്യക്തപരമായ പരാമര്‍ശമാണെന്ന് പിന്നീട് പാര്‍ട്ടി നേതൃത്വം തിരുത്തി. 

Tags: