കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി

Update: 2022-08-11 13:43 GMT

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് വൈകിട്ട് 5.10നു 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ എട്ട് ഘന മീറ്റര്‍ എന്ന നിലയിലാണ് അധിക ജലം ഒഴുക്കിവിടുന്നത്. ഇതുമൂലം കുറ്റിയാടി പുഴയില്‍ അഞ്ച് സെന്റീമീറ്ററോളം വെള്ളം ഉയരും. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. കുറ്റിയാടി പുഴയുടെ ഇരുകരകളില്‍ ഉള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത തുടരണം.

Tags: