തൃശൂര്‍: കയ്പമംഗലം മണ്ഡലത്തിന്റെ വികസനത്തിന് പുതുപാതയൊരുക്കുന്ന തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു.
ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി അവലോകന യോഗം ചേര്‍ന്നു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് സര്‍വ്വെകള്‍ പൂര്‍ത്തിയായി. സര്‍വ്വെ പ്രകാരം കുറ്റി സ്ഥാപിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മണ്ഡലത്തില്‍ ഏകദേശം 18 കിലോമീറ്റര്‍ ദൂരത്തില്‍ കടന്ന് പോകുന്ന ഹൈവേ പതിനഞ്ചര മീറ്റര്‍ വീതിയിലാണ് നിര്‍മ്മിക്കുന്നത്. രണ്ട് വരിപ്പാത കൂടാതെ സൈക്കിള്‍ ട്രാക്കും നടപ്പാതയും ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. അഴീക്കോട് മുതല്‍ എറിയാട് വരെ നിലവിലെ റോഡിന് വീതി കൂട്ടിയും എറിയാട് മുതല്‍ പുതിയ പാതയുമാണ് ഹൈവേയ്ക്ക് വേണ്ടി സര്‍വ്വെ നടത്തിയിരിക്കുന്നത്.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജന്‍, ബിന്ദു രാധാകൃഷ്ണന്‍, എം എസ് മോഹനന്‍, സീനത്ത് ബഷീര്‍, വിനീത മോഹന്‍ദാസ്, ശോഭന രവി, ചന്ദ്രബാബു,
കെആര്‍എഫ്ബി എ ഇ ബിന്ദു, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ രേവ, മതിലകം ബിഡിഒ എം എസ് വിജയ, പഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.