സിവില്‍ സര്‍വീസ് പരീക്ഷയില്‍ കടയ്ക്കല്‍ സ്വദേശിയ്ക്ക് ഉന്നത വിജയം

Update: 2020-08-04 15:44 GMT

കടയ്ക്കല്‍: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കടയ്ക്കല്‍ സ്വദേശി അരുണ്‍ എസ് നായര്‍ക്ക് ഉന്നത വിജയം. കടയ്ക്കല്‍ ചിങ്ങേലി സ്വാമിമുക്ക് സ്വദേശി കെ സുരേന്ദ്രന്‍ നായരുടെയും ബിന്ദുവിന്റെയും മകനാണ് അരുണ്‍. എംബിബിഎസ് ബിരുദധാരിയായ അരുണിന് അഖിലേന്ത്യാതലത്തില്‍ 55 ാം റാങ്കും കേരളത്തില്‍ അഞ്ചാം റാങ്കുമാണ് ലഭിച്ചത്.

ചിങ്ങേലി ഗവണ്‍മെന്റ് സ്‌കൂളിലാണ് സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചിങ്ങേലി ആല്‍ഫ കോളേജിലേ പഴയകാല വിദ്യാര്‍ഥിയായിരുന്നു. ചിങ്ങേലി മെട്രിക്‌സ് കോളേജിലെ അധ്യാപകന്‍ കൂടിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലനത്തിന് പോവുകയായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്താണ് താമസം. ഏക സഹോദരി അക്ഷയ ബാംഗ്ലൂരില്‍ അഗ്രികള്‍ച്ചറല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. അച്ഛന്‍ കെ സുരേന്ദ്രന്‍ നായര്‍ റിട്ടയേര്‍ഡ് മിലിറ്ററി ഉദ്യോഗസ്ഥനാണ്. 

Tags:    

Similar News