പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങുമായി കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

മേഖലയിലെ ഇരുപതോളം പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നല്‍കി.

Update: 2020-04-13 13:26 GMT

കൊല്ലം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങുമായി കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു. മേഖലയിലെ ഇരുപതോളം പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നല്‍കി. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ദുരിതജീവിതം മനസ്സിലാക്കിയ പ്രസിഡന്റ് ആര്‍ എസ് ബിജു മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടുകയും ബുദ്ധിമുട്ടുകള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പച്ചക്കറി ,പലവ്യഞ്ജനം, അരി, തുടങ്ങിയവയുടെ കിറ്റ് നല്‍കിയത്. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനില്‍ അഞ്ഞൂറോളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. പദ്ധതി നടത്തിപ്പിലുള്‍പ്പെടൈ കൊല്ലം ജില്ലയിലെ തന്നെ ഒന്നാമത്തെ പഞ്ചായത്തായി നിലനില്‍ക്കുന്നത് കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്താണ്. പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായവുംമായെത്തിയ കടയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡറ്റ് ആര്‍ എസ് ബിജുവിനെ കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്‍ അഭിനന്ദിച്ചു . 

Tags:    

Similar News