ശബരിമല സ്വര്‍ണക്കൊള്ള; ഏതു കുട്ടി ജയിച്ചാലും മൊമെന്റോ കൊടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Update: 2026-02-08 09:02 GMT

തിരുവനന്തപുരം: ഒരു കുട്ടിക്ക് മെമൊന്റോ കൊടുത്തതാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ചിത്രമെന്നും ഏതു കുട്ടി ജയിച്ചാലും മൊമെന്റോ കൊടുക്കുമെന്നും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പുകമറ സൃഷ്ടിച്ചു യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ ആണ് യൂഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

കള്ള പ്രചാരവേലയിലൂടെ ആളുകളെ താറടിച്ച് സ്വാര്‍ഥ താത്പര്യം നേടാന്‍ ശ്രമം. യുഡിഎഫിന് കച്ചവട താത്പര്യം മാത്രം. അധികാരത്തില്‍ കയറണം കച്ചവടം നടത്തണം. ഇത് മാത്രമാണ് യുഡിഎഫ് ചിന്തയെന്ന് കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കാണാന്‍ ഒരു തവണ പോയെന്നു പറഞ്ഞത് ഓര്‍മ്മ പിശകെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളയില്‍ വാര്‍ത്ത വരുന്നത് വരെ ഉണ്ണികൃഷ്ണന്‍ പോറ്റി ഇങ്ങനെ ഒരാളാണെന്നു അറിഞ്ഞിരുന്നില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ത്ഥ ഭക്തന്‍ എന്നാണ് കരുതിയിരുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Tags: