കണ്ണൂര്‍: കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ആയി നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലിസ് കാപ്പ ചുമത്തി നാടുകടത്തി. തലശ്ശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ ചിറക്കര പുതിയ മാളിയേക്കല്‍ കണ്ണോത്ത് ഹൗസ് മുഹമ്മദ് ഒനാസിസി(36)യെയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐപിഎസ്സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ ഐപിഎസ്സിന്റെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. അടുത്ത കാലത്തായി കാപ്പ ചുമത്തി നാടുകടത്തല്‍ നടപടി നേരിടുന്ന രണ്ടാമത്തെ ക്രിമിനല്‍ കേസ് പ്രതിയാണ് മുഹമ്മദ് ഒനാസിസ്. പ്രതിയുടെ പേരില്‍ നിലവില്‍ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ആയി ആറോളം ക്രിമിനല്‍ കേസുകളുണ്ട്. കണ്ണൂര്‍ സിറ്റി പോലിസ് സ്‌റ്റേഷന്‍ പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരേ ശക്തമായ കാപ്പ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.