'ചെന്നിത്തല ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു'; മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കെ സുധാകരന്‍

നയപരമായ കാര്യങ്ങളില്‍ രമേശ് ചെന്നിത്തല ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നായിരുന്നു റിപോര്‍ട്ട്

Update: 2022-02-13 09:01 GMT

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ലാത്തതാണ്. ഇത്തരം ഒരു പരാതി കെപിസിസിയുടെ പരിഗണനയില്‍ വന്നിട്ടില്ല. എന്നിട്ടും അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു.

അതേസമയം, നയപരമായ കാര്യങ്ങളില്‍ രമേശ് ചെന്നിത്തല ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നായിരുന്നു റിപോര്‍ട്ട്. ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തെ പ്രകോപിപ്പിച്ച ഒടുവിലത്തെ സംഭവം. എന്നാല്‍, മുതിര്‍ന്ന നിയമസഭാ അംഗമെന്ന നിലയിലാണ് ചെന്നിത്തല പ്രമേയത്തിനുള്ള നീക്കം തുടങ്ങിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വിശദീകരണം.

Tags: