വിമാനത്തിലെ പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയല്ല; പ്രതിഷേധക്കാരെ തള്ളിപ്പറയില്ലെന്നും കെ സുധാകരന്‍

വാ തുറന്നാല്‍ വിടുവായിത്തരം മാത്രം പറയുന്ന ഇപി ജയരാജനെതിരെ കേസെടുക്കണം

Update: 2022-06-15 05:36 GMT

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിമാനത്തിവുണ്ടായ പ്രതിഷേധത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നേതൃത്വത്തിന്റെ അറിവോടെയല്ല ഇത് നടന്നതെന്നും സുധാകരന്‍ പറഞ്ഞു. അത്തരത്തിലൊരു പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു. എന്നാല്‍ അവരെ തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാ തുറന്നാല്‍ വിടുവായിത്തരം മാത്രം പറയുന്ന ഇപി ജയരാജനെതിരെ കേസെടുക്കണം. എത്ര ഓഫിസ് അടിച്ചു പൊളിച്ചു. ഞങ്ങള്‍ക്കെന്താ പൊളിക്കാന്‍ കഴിയില്ലേ. ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കില്ല. അക്രമം തടയാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. 

അക്രമം വ്യാപിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. അക്രമങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് തന്നെ തല കുനിക്കേണ്ടി വരും. അതിന്റെ ഉദാഹരണമാണ് ഉമാ തോമസ്. കെ റെയിലില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിന്തിരിയേണ്ടി വന്നു. കെറെയിലില്‍ പുറകോട്ട് പോയത് പോലെ അക്രമരാഷ്ട്രീയത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് പുറകോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

സിപിഎമ്മിന്റെ വളര്‍ത്ത് ഗുണ്ടകളെ പോലെയാണ് പോലിസ് പെരുമാറുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുവെച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് അടിക്കാന്‍ സമയം കൊടുക്കുയാണ്. നിയമ വ്യവസ്ഥ മറികടന്ന് പോലിസ് പ്രവര്‍ത്തിച്ചാല്‍ പോലിസിനെ തള്ളിപ്പറയേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. 

Tags:    

Similar News