ഇനി കോണ്‍ഗ്രസില്‍ സുധാകരന്‍ യുഗം: കെ സുധാകരനെ കെപിസിസി പ്രസിഡന്റായി എഐസിസി പ്രഖ്യാപിച്ചു

എഐസിസി ഔദ്യോഗികമായി ഇക്കാര്യം കേരളത്തിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

Update: 2021-06-08 10:39 GMT

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി കെ സുധാരനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. എഐസിസി ഔദ്യോഗികമായി ഇക്കാര്യം കേരളത്തിലെ നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.

കെ സുധാകരന്റെ നേതൃ പ്രവേശനത്തോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അപ്രസക്തമാണ് എന്ന സൂചനയാണ് ഹൈക്കമാന്റ് നല്‍കുന്നത്.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കും. എല്ലാവിഭാഗം നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും കെ സുധാകരന്‍ സ്ഥാന ലബ്ദിക്ക് ശേഷം സ്വകാര്യ ചാനലിനോട് പറഞ്ഞു.


Tags: