കെ റെയില്‍ വിരുദ്ധ റാലി;കാസര്‍ഗോഡ് ബിജെപി ജില്ലാ പ്രസിഡന്റുള്‍പ്പെടേ 209 പേര്‍ക്കെതിരേ കേസ്

ബിജെപി ജില്ല പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്

Update: 2022-03-27 07:59 GMT
നീലേശ്വരം: കാസര്‍ഗോഡ് കെ റെയില്‍ വിരുദ്ധ റാലി നടത്തിയതിന് 209 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.ബിജെപി ജില്ല പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്.

വെള്ളിയാഴ്ച വൈകുന്നേരം നീലേശ്വരം കോണ്‍വെന്റ് ജങ്ഷനില്‍നിന്നാണ് റാലി തുടങ്ങിയത്. കെറെയിലിനെതിരേ മുദ്രാവാക്യം മുഴക്കി, വാഹനങ്ങള്‍ക്കും പൊതുജനത്തിനും മാര്‍ഗതടസ്സമുണ്ടാക്കി,സംഘം ചേര്‍ന്ന് പ്രകടനം നടത്തി എന്നാണ് കേസ്. സാഗര്‍ ചാത്തമത്ത്, മധു രാജപുരം, രാജീവന്‍ ചെമ്പ്രകാനം, രതീഷ്, സുകുമാരന്‍ തൈക്കടപ്പുറം, സതീശന്‍, വേലായുധന്‍, രാജീവന്‍ പതഞ്ജലി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസെടുത്തു.





Tags:    

Similar News