കെ റെയില്‍ സമരം;കോട്ടയം മാടപ്പള്ളിയില്‍ 150 പേര്‍ക്കെതിരെ കേസ്

പോലിസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പോലിസിനെ ആക്രമിച്ചതിനുമാണ് കേസ് എടുത്തത്

Update: 2022-03-21 04:41 GMT

കോട്ടയം:മാടപ്പള്ളിയിലെ കെ റെയില്‍ സമരത്തിനിടെ പ്രതിഷേധവുമായെത്തിയ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.സമര മുഖത്ത് നിന്ന് പോലിസ് വലിച്ചിഴച്ച ജിജി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആണ് കേസ് എടുത്തത്.പോലിസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പോലിസിനെ ആക്രമിച്ചതിനുമാണ് കേസ് എടുത്തത്.

കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പോലിസുകാരുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിവെച്ചിരുന്നു.സ്ത്രീകളെ പോലിസ് വലിച്ചിഴച്ചാണ് സമര സ്ഥലത്ത് നിന്ന് നീക്കിയത്. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായിരുന്നത്.പോലിസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു.

കെ റെയില്‍ സമരക്കാര്‍ക്കെതിരേയുണ്ടായ പോലിസിന്റെ ആക്രമത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കി.




Tags:    

Similar News