കെ റെയില്‍: സര്‍ക്കാര്‍ പോലിസിനെ കയറൂരി വിട്ട് ജനങ്ങളെ വേട്ടയാടുന്നുവെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ

കോട്ടയം ജില്ലയിലെ മാടപ്പള്ളിയിലും മലപ്പുറം ജില്ലയിലെ തിരൂരിലും എറണാകുളം ജില്ലയിലുമുള്‍പ്പെടെ ബ്രിട്ടീഷുകാരെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് പോലിസ് ജനങ്ങളെ അടിച്ചൊതുക്കുന്നത്

Update: 2022-03-17 14:03 GMT

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള അമിതാവേശത്തില്‍ പോലിസിനെ കയറൂരി വിട്ട് ജനങ്ങളെ വേട്ടയാടുന്ന ഇടതു സര്‍ക്കാര്‍ നീക്കം പൈശാചികമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. സംസ്ഥാനത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും തകര്‍ക്കുന്ന പദ്ധതി സേനയെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നടപ്പാക്കുമെന്ന ധാര്‍ഷ്ട്യം ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല. കോട്ടയം ജില്ലയിലെ മാടപ്പള്ളിയിലും മലപ്പുറം ജില്ലയിലെ തിരൂരിലും എറണാകുളം ജില്ലയിലുമുള്‍പ്പെടെ ബ്രിട്ടീഷുകാരെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് പോലിസ് ജനങ്ങളെ അടിച്ചൊതുക്കുന്നത്.

കോട്ടയത്ത് വീട്ടമ്മയെയും കുട്ടിയെയും പോലിസ് ക്രൂരമായി മര്‍ദ്ദിച്ചു. തിരൂരില്‍ നഗരസഭാധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലിസ് അതിക്രമത്തില്‍ പരിക്കേറ്റിരിക്കുന്നു. സംസ്ഥാനത്ത് ജനിക്കാന്‍ പോകുന്ന കുരുന്നിനെ പോലും കടക്കെണിയിലാക്കുന്ന, കേരളത്തിന് തികച്ചും പ്രതിലോമകരമായ പദ്ധതി നടപ്പാക്കണമെന്ന പിടിവാശിയാണ് സര്‍ക്കാരിന്. ജനങ്ങളെ പെരുവഴിയിലാക്കിയും കടത്തില്‍ മുക്കിയും കെ റെയില്‍ നാടപ്പാക്കാനുള്ള നീക്കം കേരളത്തില്‍ മറ്റൊരു നന്ദിഗ്രാം സൃഷ്ടിക്കാനാണ് സഹായിക്കുകയെന്നും ജോണ്‍സണ്‍ കണ്ടച്ചിറ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു. 

Tags:    

Similar News