കെ റെയില്‍ പദ്ധതിക്ക് ഉടന്‍ അന്തിമാനുമതി നല്‍കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
അതിവേഗ റെയില്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ഉണ്ടാവുക സ്വാഭാവികമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വിശദമായ പഠനത്തിനും വിലയിരുത്തലിനും ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂ.
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് അന്തിമാനുമതി ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അനുമതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണകരമാകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയരാനും പദ്ധതി കാരണമാകും. സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി, റെയില്‍വെ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അതിവേഗ റെയില്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ഉണ്ടാവുക സ്വാഭാവികമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വിശദമായ പഠനത്തിനും വിലയിരുത്തലിനും ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂ. എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലുണ്ടായിരുന്നതാണ് അതിവേഗ റെയില്‍ പദ്ധതി. കോണ്‍ഗ്രസ്സും ബിജെപിയും അനാവശ്യമായി പദ്ധതിയെ എതിര്‍ക്കുകയാണെന്നും കാനം വ്യക്തമാക്കി.
അതിനിടെ, കെ റയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്താണ് ഇത്ര ധൃതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു.