കെ ആര്‍ ഗൗരി ആശുപത്രിയില്‍

Update: 2021-04-23 04:31 GMT

തിരുവനന്തപുരം: മുതിര്‍ന്ന രാഷ്ട്രീയ നേതാവും കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അംഗവുമായ ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്. 101 വയസ്സുള്ള കെ ആര്‍ ഗൗരിയെ പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കെ ആര്‍ ഗൗരി.




Tags: