കെ പി ശശി അനുസ്മരണം ചൊവ്വാഴ്ച ജന്‍മനാടായ തിരൂരില്‍

Update: 2023-01-21 09:03 GMT

തിരൂര്‍: അന്തരിച്ച പ്രമുഖ സിനിമാ സംവിധായകനും കാര്‍ട്ടൂണിസ്റ്റും കവിയും ആക്ടിവിസ്റ്റുമായിരുന്ന കെ പി ശശിയുടെ അനുസ്മരണ സമ്മേളനം ജന്‍മനാടായ തിരൂരില്‍ ജനുവരി 24ന് ചൊവ്വാഴ്ച നടക്കും. വൈകീട്ട് നാലിന് തിരൂര്‍ പോലിസ് ലൈനിലുള്ള ഐഎച്ച്ടി കോണ്‍ഫറന്‍സ് ഹാളിലാണ് തിരൂര്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

കെ പി ശശിയുടെ സന്തതസഹചാരികളായിരുന്ന എന്‍ ശ്രീനിത്ത്, മുസ്തഫ ദേശമംഗലം, പി സുന്ദര്‍രാജ്, കെ പുരം സദാനന്ദന്‍, ആസാദ് മൂപ്പന്‍ ചെമ്പ്ര, കെ വി ഷാജി എന്നിവര്‍ പങ്കെടുക്കും.

Tags:    

Similar News