കേരള പ്രീമിയര്‍ ലീഗ് മാര്‍ച്ചില്‍ തുടങ്ങും

Update: 2021-02-08 15:44 GMT

മലപ്പുറം: കേരളത്തിലെ ഏക പ്രെഫഷണല്‍ ഫുട്‌ബോള്‍ ലീഗ് ആയ കേരള പ്രീമിയര്‍ ലീഗ് (കെ. പി. എല്‍) മാര്‍ച്ചില്‍ എറണാംകുളത്തും മലപ്പുറത്തും ആരംഭിക്കും.

രണ്ട് പൂളുകളായാണ് മത്സരം. ഒരു പൂള്‍ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും രണ്ടാമത്തെ പൂള്‍ മലപ്പുറത്തും നടക്കും. നിലവിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്‌റ്റേഴ്‌സ് (റിസേര്‍വ് )ന് പുറമെ റണ്ണര്‍ അപ്പ് ഗോകുലം കേരള എഫ്. സി (റിസേര്‍വ് ), കേരള യുണൈറ്റഡ് ളര, ലൂക്ക സോക്കര്‍ ക്ലബ്, എം. എ കോളേജ്, കോവളം എഫ്. സി, എഫ്. സി കേരള, ഗോള്‍ഡന്‍ ത്രെഡ് എഫ്. സി, സാറ്റ് ക്ലബ്, ബാസ്‌കോ ക്ലബ്ബുകള്‍ക്കു പുറമെ കേരള പോലിസും കെ. എസ്. ഇ. ബി യും ഉള്‍പ്പടെ 12 ടീമുകള്‍ മത്സരിക്കും.

Tags: