തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ക്ഷേമ പദ്ധതികളെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. യുഡിഎഫിന് വാക്കു പാലിക്കാൻ കഴിയില്ലെന്നും അത് അങ്ങനെയുള്ള മുന്നണിയാണെന്നും മന്ത്രി പറഞ്ഞു.
ക്ഷേമ പെൻഷൻ പോലും 18 മാസം കുടിശ്ശികയാക്കിയവരാണ് ഇപ്പോൾ 3,000 രൂപ നൽകുമെന്ന് പറയുന്നത്. യുഡിഎഫ് കാലത്തെ പെൻഷൻ കുടിശ്ശിക തീർത്തത് എൽഡിഎഫ് സർക്കാരാണ്. ണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്തും സ്വപ്നം കാണാനും പറയാനും ആർക്കും കഴിയും, എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അത് നടപ്പാക്കേണ്ട എന്ന നിലപാടാണ് യുഡിഎഫിന്റേത്.
കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ ചൂണ്ടിക്കാട്ടി ജനങ്ങളെ വിശ്വസിപ്പിക്കാൻ ഇനിയൊരു ജാഥ കൂടി നടത്തേണ്ടി വരുമെന്നും മന്ത്രി പരിഹസിച്ചു.