തിരഞ്ഞെടുപ്പില്‍ ഉപകാരമില്ലാത്തവര്‍ വേണ്ട; യുഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടി വേണമെന്നും കെ മുരളീധരന്‍

Update: 2021-08-22 05:44 GMT

കോഴിക്കോട്: നിയമസഭ തിരഞ്ഞടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തിരഞ്ഞെടുപ്പില്‍ ഉപകാരമില്ലാത്തവര്‍ പാര്‍ട്ടിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പിക്കുക, എന്നിട്ട് പാര്‍ട്ടി ഭാരവാഹിത്വം വാങ്ങുക. അങ്ങനെയുള്ളവരെ ഈ പാര്‍ട്ടിക്ക് ഇനി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പുനസംഘടന പട്ടിക ഉടന്‍ പുറത്തിറക്കും. കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുനസംഘടന നടത്തിയതെന്നും കെ മുരളീധരന്‍ പറഞ്ഞു.

നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി പിഎസ് പ്രശാന്ത്, തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ താക്കോല്‍ സ്ഥാനങ്ങളില്‍ കുടിയിരുത്തരുതെന്ന വിമര്‍ശനം ഉയര്‍ത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

ആലപ്പുഴയില്‍ എം ലിജുവിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ച നഗരസഭ കൗണ്‍സിലറെ സസ്‌പെന്റ് ചെയ്തിരുന്നു.

Tags:    

Similar News